ആലപ്പുഴ ബീച്ചിൽ ഫ്രഞ്ച് വനിതയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം; ഇരു കാലുകൾക്കും കടിയേറ്റു

ഫ്രാൻസിൽ ഫിനാൻഷ്യൽ കൺസൾട്ടന്‍റായി ജോലി ചെയ്ത് വരുന്ന കെസ്നോട്ട് തനിച്ചാണ് കേരളത്തിലേക്കെത്തിയത്
alappuzha beach stray dog attack

ആലപ്പുഴ ബീച്ചിൽ ഫ്രഞ്ച് വനിതയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം; ഇരു കാലുകൾക്കും കടിയേറ്റു

Updated on

ആലപ്പുഴ: ബീച്ചിൽ ഭീതി പരത്തുന്ന തെരുവുനായ്ക്കൾ ഫ്രഞ്ച് വനിതയെ ആക്രമിച്ചു. വിനോദ സഞ്ചാരി കെസ്നോട്ട് (55) എന്ന വനിതയ്ക്കാണ് തിങ്കളാഴ്ച കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ലൈഫ് ഗാർഡ് ജനറൽ ആശുപത്രിയിലെത്തിച്ചു.

ഫ്രാൻസിൽ ഫിനാൻഷ്യൽ കൺസൾട്ടന്‍റായി ജോലി ചെയ്ത് വരുന്ന കെസ്നോട്ട് തനിച്ചാണ് കേരളത്തിലേക്കെത്തിയത്. രണ്ടു കാലിനും കടിയേറ്റ വനിതയുടെ കരച്ചിൽ കേട്ട് ലൈഫ് ഗാർഡുകൾ ഓടിയെത്തിയാണ് ഇവരെ തെരുവു നായകളിൽ നിന്നും രക്ഷിച്ചത്. ഇവർക്ക് കുത്തിവയ്പ്പെടുത്തു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com