ആലപ്പുഴ പക്ഷിപ്പനി: താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം

താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു
Alappuzha bird flu Restrictions on sale of ducks
Alappuzha bird flu Restrictions on sale of ducksfile image

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം എന്നിവിടങ്ങളിൽ താറാവ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇതോടൊപ്പം, രോഗ വ്യാപനം തടയുന്നതിനായി ഈ പ്രദേശങ്ങളിലെ മുഴുവൻ താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളെ താറാവുകൾ കൂട്ടത്തോടെചത്തൊടുങ്ങിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെയും തിരുവല്ലയിലെയും ലാബുകളിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അയച്ച 3 സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com