അഞ്ച് കുട്ടികൾക്ക് മുണ്ടിനീര്; 21 ദിവസത്തേക്ക് പെരുമ്പളം സ്കൂളിന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ കലക്ടർ

മുണ്ടിനീരിന്‍റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെയാണ്
alappuzha district collector announced holiday for perumbalam school for 21 days
അഞ്ച് കുട്ടികൾക്ക് മുണ്ടിനീര്; 21 ദിവസത്തേക്ക് പെരുമ്പളം സ്കൂളിന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ കലക്ടർ
Updated on

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍പി സ്‌കൂളിലെ 5 കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെത്തുടർന്ന് സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്‍കി ജില്ലാ കളലക്ടർ. മുണ്ടിനീരിന്‍റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സ്കൂളിന് അവധി നല്‍കാന്‍ കലക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com