ആലപ്പുഴയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് പൂർണമായും കത്തി നശിച്ചു

ടെസ്റ്റിനിടെ ബസിന്‍റെ ഒരു ഭാഗത്തു നിന്നും പുക ഉയരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി
alappuzha driving test bus caught fire
ആലപ്പുഴയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് പൂർണമായും കത്തി നശിച്ചു
Updated on

ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിനിടെ ഡ്രൈവിങ് സ്കൂൾ ബസ് കത്തി നശിച്ചു. ബസിന്റെ ബാറ്ററിയില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് പൂർണമായും കത്തി നശിച്ചു. ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

എടുഇസെഡ് എന്ന സ്ഥാപനത്തിന്‍റെ ബസാണ് കത്തി നശിച്ചത്. ടെസ്റ്റിനിടെ ബസിന്‍റെ ഒരു ഭാഗത്തു നിന്നും പുക ഉയരുന്നച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com