ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; 3 ഡിവൈഎസ്പിമാർക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

അരുൺ കെ. എസ്., കെ.പി. തോംസൺ, സുനിൽരാജ് എന്നിവർക്കെതിരേയാണ് അന്വേഷണം
alappuzha gunman assault case; departmental enquiry against 3 dysp

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; 3 ഡിവൈഎസ്പിമാർക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

Updated on

തിരുവനന്തപുരം: 2023ലെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ‍്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിലെ അട്ടിമറിയിൽ ഡിവൈഎസ്പിമാർക്കെതിരേ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷണത്തിന്‍റെ ആദ‍്യഘട്ടത്തിലുണ്ടായിരുന്ന മൂന്ന് ഡിവൈഎസ്പിമാർക്കെതിരേയാണ് ആഭ‍്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

എഡിജിപി അജിത് കുമാറിന്‍റെ സമ്മർദത്തിന് വഴങ്ങി കേസ് ഇവർ അട്ടിമറിച്ചെന്നായിരുന്നു കണ്ടെത്തൽ. അരുൺ കെ. എസ്., കെ.പി. തോംസൺ, സുനിൽരാജ് എന്നിവർക്കെതിരേയാണ് അന്വേഷണം.

ഇവരുടെ മൊഴിയിലാണ് കേസ് അന്വേഷണത്തിൽ അട്ടിമറി നടന്നതായി വ‍്യക്തമായത്. ഇതിനു പിന്നാലെ എഡിജിപി അജിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ ഉദ‍്യോഗസ്ഥനെ ഒരാഴ്ചയ്ക്കകം ഡിജിപി തീരുമാനിക്കണമെന്ന് ആഭ‍്യന്തര സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com