'രക്ഷാപ്രവർത്തന' കേസ് അട്ടിമറി; സർവീസിൽ തിരിച്ചെടുക്കണം, ആഭ‍്യന്തര മന്ത്രിയെ സമീപിച്ച് എം.ആർ. അജിത് കുമാർ

കുറ്റം ചെയ്യാതെയാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാണ് അജിത് കുമാറിന്‍റെ വാദം
alappuzha gunman assault case updates
എഡിജിപി എം.ആർ. അജിത് കുമാർ
Updated on: 

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ കാലാവധി മൂന്നു മാസം പൂർത്തിയായിട്ടും സർവീസിൽ തിരിച്ചെടുക്കാത്തതിൽ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി എഡിജിപി എം.ആർ. അജിത് കുമാർ.

കുറ്റം ചെയ്യാതെയാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും തനിക്ക് ഇനി അധികം സർവീസ് ശേഷിക്കുന്നില്ലെന്നും നടപടികൾ പൂർത്തിയാക്കി തിരിച്ചെടുക്കണമെന്നാണ് അജിത് കുമാറിന്‍റെ ആവശ‍്യം.

അതേസമയം, രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ അജിത് കുമാറിനെതിരേ ഡിജിപി യോഗേഷ് ഗുപ്ത വകുപ്പുതല അന്വേഷണം നടത്തും. ഇതു സംബന്ധിച്ച് തീരുമാനമായി. മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നവകേരള യാത്രയ്ക്കിടെ മർദിച്ചതാണ് രക്ഷാപ്രവർത്തനക്കേസ്. അന്ന് എഡിജിപിയായിരുന്ന അജിത് കുമാർ കേസ് അട്ടിമറിച്ചുവെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ.