

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; കേസ് ഡയറി തിരുത്തിയെന്ന് എസ്ഐടി
ആലപ്പുഴ: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ രേഖകളിൽ കൃത്രിമത്വം നടത്തിയതായി പ്രത‍്യേക അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര‍്യം വ‍്യക്തമാക്കിയത്.
എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ ഓഫിസിൽ വിളിച്ചു വരുത്തി കേസ് ഡയറി തിരുത്തിയെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. വരുന്ന ചൊവ്വാഴ്ചയാണ് കേസിൽ കോടതി വിധി പറയുന്നത്.