തലയ്ക്കും ശ്വാസകോശത്തിനും ക്ഷതം; കളർകോട് വാഹനാപകടത്തിൽ ചികിത്സയിലിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു

ഗുരുതരാവസ്ഥയിലായിരുന്ന ആൽബിനെ ബുധനാഴ്ചയാണ് ആലപ്പുഴ മെഡിക്കൽ കോളെജിൽ നിന്നും കൊച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്
alappuzha kalarcode accident one more medical student died
തലയ്ക്കും ശ്വാസകോശത്തിനും ക്ഷതം; കളർകോട് വാഹനാപകടത്തിൽ ചികിത്സയിലിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു
Updated on

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ ചികിത്സയിലിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എടത്വ പള്ളിച്ചിറയിൽ ആൽബിൻ ജോർജ് (20) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ നരിച്ചവരുടെ എണ്ണം 6 ആ‍യി.

ഗുരുതരാവസ്ഥയിലായിരുന്ന ആർബിനെ ബുധനാഴ്ചയാണ് ആലപ്പുഴ മെഡിക്കൽ കോളെജിൽ നിന്നും കൊച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലയിക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ചതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്താൻ സാധിച്ചിരുന്നില്ല. കുടുംബത്തിന്‍റെ ആവശ്യപ്രകാരം മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് ആൽബിനെ കൊച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com