കീച്ചേരിക്കടവ് പാലം തകർന്ന സംഭവം; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം

മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
alappuzha keecherry kadavu bridge collapse incident contractor to be blacklisted
Muhammad Riyaz

file image

Updated on

ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന കീച്ചേരിക്കടവ് പാലം തകർന്ന സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

നിർമാണ ചുമതലയിലുണ്ടായിരുന്ന പൊതുമരാമത്ത് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ, അസിസ്റ്റന്‍റ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com