ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ പിറന്ന കുഞ്ഞിന് ശ്വാസതടസം; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

രാവിലെ ശ്വാസതടസവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നു മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
alappuzha newborn deformities baby icu admission
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ പിറന്ന കുഞ്ഞിന് ശ്വാസതടസം; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
Updated on

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ പിറന്ന കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ശ്വാസതടസവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നു മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇതിനു മുൻപും കുഞ്ഞിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സാപ്പിഴവ് മൂലമാണ് കുട്ടിക്ക് ജന്മനാ ഗുരുതര വൈകല്യങ്ങളുണ്ടായതെന്നാണ് ആരോപണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com