മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി

സ്കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി
Alappuzha School Shut 21 Days After Mumps Outbreak

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി

Updated on

ആലപ്പുഴ: മുണ്ടിനീര് വ്യാപനത്തെ തുടർന്ന് ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്കൂളിന് കളക്‌ടർ അവധി പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.

രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനാണ് ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കലക്ടറുടെ നടപടി. ജൂലൈ 1 മുതൽ 21 ദിവസത്തേക്കാണ് മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ചത്.

logo
Metro Vaartha
www.metrovaartha.com