ആലപ്പുഴയിലെ 4 പഞ്ചായത്തുകളിൽ പക്ഷിപ്പനി; കോഴികളെ കൊന്നൊടുക്കും

താറാവ്, കോഴി, കാട എന്നിവയുടെ ഉപയോഗവും വിപണനവും ജില്ലാ കലക്റ്റർ ഒരാഴ്ചത്തേക്ക് നിരോധിച്ചു
alapuzha bird flu

ആലപ്പുഴയിലെ നാലു പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

Updated on

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനി നിയന്ത്രണത്തിന്‍റെ ഭാഗമായി, ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.

നാല് പ‌ഞ്ചായത്തുകളിലായി മൊത്തം 13,785 വളർത്തു പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കാനാണ് തീരുമാനം. പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റു ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും ജില്ലാ കലക്റ്റർ ഒരാഴ്ചത്തേക്ക് നിരോധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com