ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം; അപകടം പുലർച്ചെ 3 മണിയോടെ

സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം
ഡ്രൈവർക്ക് ദാരുണാന്ത്യം

പിക്കപ്പ് വാൻ പൂർണമായും തകർന്ന നിലയിൽ

Updated on

ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ തെന്നി വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഇരുന്നിരുന്ന ക്യാബിന്‍റെ ഭാഗത്തേക്കാണ് ഗർഡർ പതിച്ചത്.

അപകടത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. രണ്ട് ഗർഡറുകളാണ് താഴെക്ക് വീണത്.

ഒന്ന് പൂർണമായും, മറ്റൊന്ന് ഭാഗികമായും വാഹനത്തിന്‍റെ മുകളിലേക്ക് പതിച്ചുവെന്നാണ് വിവരം. എരമല്ലൂർ ടോൾപ്ലാസ വരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് പതിക്കുകയായിരുന്നു. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നുവെന്നും, ഗർഡർ ഏകദേശം ഉറപ്പിച്ചതിന് ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത് എന്നുമാണ് നിർമാണ കമ്പനിയിലെ തൊഴിലാളികൾ പറയുന്നത്. അപകടം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ഗർഡർ മാറ്റാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തിൽ സുരക്ഷ വീഴ്ച സംഭവിച്ചതായി കളക്‌റ്റർ പറഞ്ഞു. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com