പിറന്നാൾ ആഘോഷത്തിനിടെ മദ്യസൽക്കാരവും കൈയാങ്കളിയും; പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്

പൊലീസുകാരന്‍റെ മകന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു ക്വാർട്ടേഴ്സിൽ മദ്യസൽക്കാരവും വിരുന്നുമൊരുക്കിയത്
alcoholic drinks in police quarters officers given notice to vacate quarters

പിറന്നാൾ ആഘോഷത്തിനിടെ മദ്യസൽക്കാരവും കൈയാങ്കളിയും; പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്

file image

Updated on: 

കണ്ണൂർ: പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ മദ്യസൽക്കാരത്തിലും കൈയാങ്കളിയിലും പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിക്കുന്ന എസ്ഐ, ഹവിൽദാർ എന്നിവർക്കാണ് കെഎപി അസിസ്റ്റന്‍റ് കമാൻഡന്‍റ് നോട്ടീസ് നൽകിയത്. ഒരു മാസത്തിനകം ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്.

പൊലീസുകാരന്‍റെ മകന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു ക്വാർട്ടേഴ്സിൽ മദ്യസൽക്കാരവും വിരുന്നുമൊരുക്കിയത്. ആഘോഷം അതിരുവിടുകയും തുടർന്ന് ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

സംഭവത്തിൽ എസ്ഐയും എഎസ്ഐയും ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരോട് വകുപ്പുതല നടപടിയുടെ ഭാഗമായി വിശദീകരണം തേടിയിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം പരിശോധിച്ച ശേഷം നടപടിയുടെ ഭാഗമായി ക്വാർട്ടേഴ്സ് ഒഴിയാൻ ഉത്തരവിടുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com