ആലപ്പുഴ ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി; കാരണം അവ്യക്തം

ഇന്നലെ രാത്രിയാണ് പുതിയ കലക്‌ടറെ നിയമിച്ച് ഉത്തരവ് ഇറങ്ങിയത്
ജോൺ വി. സാമുവൽ
ജോൺ വി. സാമുവൽ

ആലപ്പുഴ: ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി. പുതിയ കലക്‌ടറായി നഗരകാര്യ ഡയറക്‌ടറായിരുന്നു അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കലക്‌ടർ ജോൺ വി. സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഇന്നലെ രാത്രിയാണ് പുതിയ കലക്‌ടറെ നിയമിച്ച് ഉത്തരവ് ഇറങ്ങിയത്. സിപിഐ അനുകൂല ജോയ്ന്‍റ് കൗൺസിലുമായുള്ള ഭിന്നതായാണു മാറ്റത്തിനു പിന്നിലെന്നാണ് സൂചന. രണ്ടു വർഷത്തിനിടെ ആലപ്പുഴയിൽ എത്തുന്ന ഏഴാമത്തെ കലക്‌ടറാണ് അലക്സ് വർഗീസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com