ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഞായറാഴ്ചയും തുടരും

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 ന് കട അവധിയായിരിക്കും
all ration shops in state will open august 31 sunday

ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഞായറാഴ്ചയും തുടരും

file image
Updated on

തിരുവനന്തപുരം: ഓഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. ഞായറാഴ്ചയോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരി വിതരണവും പൂർത്തിയാവും. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 ന് കട അവധിയായിരിക്കും. സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണമായ സെപ്റ്റംബർ 4 നും റേഷൻ കട തുറന്നു പ്രവർത്തിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com