ധർമസ്ഥലയിൽ നിന്നു കണ്ടെത്തിയ ഏഴ് തലയോട്ടികളും പുരുഷന്മാരുടേത്

കണ്ടെത്തിയ ഏഴ് തലയോട്ടികളിൽ ഒന്ന് കാണാതായ കുടക് സ്വദേശിയുടേതാണെന്നാണ് നിഗമനം.
All seven skulls found in Dharmasthala are believed to be male

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ ഏഴ് തലയോട്ടികളും പുരുഷന്മാരുടേതെന്ന് നിഗമനം

Updated on

ബംഗളൂരു: ധർമസ്ഥലയിൽ നിന്നു കണ്ടെത്തിയ ഏഴ് തലയോട്ടികളും പുരുഷന്മാരുടേതെന്ന് പ്രാഥമിക നിഗമനം. എസ്ഐടിക്ക് ഒപ്പമുളള ഡോക്റ്റർമാരാണ് പരിശോധന‍യിൽ തലയോട്ടികൾ പുരുഷന്മാരുടേതാണെന്നു വ്യക്തമാക്കിയത്.

കണ്ടെത്തിയ ഏഴ് തലയോട്ടികളിൽ ഒന്ന് കാണാതായ കുടക് സ്വദേശിയുടേതാണെന്നാണ് നിഗമനം. പരിശോധനയിൽ നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡിനൊപ്പം കണ്ടെത്തിയ വോക്കിങ് സ്റ്റിക്ക് അയ്യപ്പയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

തലയോട്ടിയും അസ്ഥികളും എഫ്എസ്എൽ പരിശോധനയ്ക്ക് അയക്കുമെന്നാണ് എസ്ഐടി വ്യക്തമാക്കിയിട്ടുളളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com