
ഭൂതത്താൻകെട്ട് ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും ഉയർത്തി
എറണാകുളം: മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ തീവ്രമായതോടെ ഷട്ടം ഷട്ടമായി ബുധനാഴ്ച വരെ 13 ഷട്ടറുകൾ ഉയർത്തിയിരുന്നു. തുടർന്ന് വ്യാഴാഴ്ചയോടെ മുഴുവൻ ഷട്ടറുകളും തുറക്കുകയായിരുന്നു.
മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ഭൂതത്താൻകെട്ട് ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.