വൈദ്യുതി ഉപയോഗം സർവകാല റെക്കോഡ് ഭേദിച്ചു

പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു.
Representative image
Representative image

തിരുവനന്തപുരം: വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 103.86 ദശലക്ഷം യൂണിറ്റ് ആയിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റായിരുന്നു മുൻ റെക്കോർഡ്. ഇതാണ് കഴിഞ്ഞദിവസം തകർന്നത്.

പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു. ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി11 വരെയുള്ള പീക്ക് സമയത്ത് എറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആയിരുന്നു.

ഇതും സർവകാല റെക്കോർഡ്‌ ആണ്. മാർച്ച് 21ന് രേഖപ്പെടുത്തിയ 5150 മെഗാവാട്ട് ആയിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ആവശ്യകത.

വൈകിട്ട് 6 മുതൽ രാത്രി 11 വരെ എസി, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്‍റ് കുറയ്ക്കുന്നതിന് സഹായിക്കണമെന്ന് കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.