

ഹരിപ്പാട് താലൂക്ക് ആശുപത്രി
ആലപ്പുഴ: ആലപ്പുഴ ഹരിപാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായവരിൽ രണ്ട് രോഗികൾ മരിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു. സംഭവത്തിൽ ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ‍്യക്തമാക്കി.
കായംകുളം സ്വദേശിയായ മജീദ് (53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്. അണുബാധയേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സംശയത്തെത്തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും പരിശോധിച്ചിരുന്നു. അവ അണുവിമുക്തമാണെന്നാണ് ആശുപത്രി സുപ്രണ്ട് പറയുന്നത്. 26 പേരാണ് ആലപ്പുഴ ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തത്. ഇതിൽ 6 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെന്നാണ് വിവരം.