പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കാസർകോട് പത്മ ആശുപത്രിക്കെതിരേയാണ് ആരോപണം
allegation of medical malpratice against kasargod padma hospital
ദീപ
Updated on

കാസർകോട്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. കാസർകോട് പത്മ ആശുപത്രിക്കെതിരേയാണ് ആരോപണം. ചേറ്റുകൊണ്ട് സ്വദേശിനി ദീപയും കുഞ്ഞുമാണ് മരിച്ചത്. ഗർഭിണിയായതു മുതൽ ദീപ പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.

എന്നാൽ പ്രസവത്തിലെ അപകടസാധ‍്യത ഡോക്‌റ്റർ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം ഡോക്റ്റർ മറച്ചുവച്ചെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ മറ്റ് ആരോഗ‍്യ പ്രശ്നങ്ങളാണ് യുവതിയുടെ മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറ‍യുന്നത്. സംഭവത്തിൽ ആരോഗ‍്യമന്ത്രിക്കും മനുഷ‍്യാവകാശ കമ്മിഷനും യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com