ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണം; അന്വേഷണം പൂർത്തിയായി, തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും

ആരോഗ്യമന്ത്രി വീണാ ജോർജ് ഏറ്റവും വേണ്ടപ്പെട്ടയാളാണെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.
Allegations of missing surgical instruments; Investigation completes and report to be submitted on Monday

മന്ത്രി വീണാ ജോർജ്, ഡോ. ഹാരിസ് ചിറയ്ക്കൽ

Updated on

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണം സംബന്ധിച്ച അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ഏറ്റവും വേണ്ടപ്പെട്ടയാളാണെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.

'സംസ്ഥാന സര്‍ക്കാര്‍ എന്നും കൂടെ നിന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ഏറ്റവും വേണ്ടപ്പെട്ടയാളാണ്. ഉപകരണം കാണാനില്ലെന്ന പരാതി ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ആ വിഷയത്തിലെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്, അതിന്‍റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും.

ബില്ലുകളും ഉപകരണവും തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അങ്ങനെയൊക്കെ സംഭവിക്കാം.' ഡോ. ഹാരിസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com