കൊയിലാണ്ടി ഗുരുദേവ കോളെജിൽ സംഘർഷം; പ്രിൻസിപ്പലിനെ എസ്എഫ്ഐക്കാർ മർദിച്ചതായി പരാതി

പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
allegedly that sfi beat up the principal of gurudeva college
കൊയിലാണ്ടി ഗുരുദേവ കോളെജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐക്കാർ മർദിച്ചതായി പരാതി

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിൽ എസ്എഫ്ഐക്കാരുടെ മർദത്തിൽ പ്രിൻസിപ്പലിന് പരുക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളെജിലെ ഒരു അധ്യാപകനും കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടി.

പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്‍റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Trending

No stories found.

Latest News

No stories found.