

പൊലീസ് മർദനം മൊബൈൽ ഫോണിൽ പകർത്തിയ 17 കാരനെ മർദിച്ചതായി പരാതി
file image
കാസർഗോഡ്: നാട്ടുകാരെ പൊലീസ് മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിന് 17 കാരനെ ക്രൂരമായി മർദിച്ചതായി പരാതി. കാസർഗോഡ് മൊഗ്രാലിലാണ് സംഭവം.
ഒക്റ്റോബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കലോത്സവത്തിനിടെയുണ്ടായ വാക്കുതർക്കം അടിപിടിക്ക് കാരണമാകുകയും പിന്നീട് റോഡിലേക്ക് നീളുകയും ചെയ്തതോടെ സംഭവ സ്ഥലത്തെത്തിയ കുമ്പള പൊലീസ് നാട്ടുകാരെ അടക്കം മർദിച്ചതായാണ് ആരോപണം.
ഇതിന്‍റെ ദൃശ‍്യങ്ങൾ പകർത്തിയ 17കാരനെ കുമ്പള പൊലീസ് മർദിച്ചെന്നാണ് പരാതി. സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും കുട്ടിയെയും മാതാപിതാക്കളെയും വിളിപ്പിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മുഖ‍്യമന്ത്രിക്കും മനുഷ‍്യാവകാശ കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.