മുഖ്യമന്ത്രിയെ കാണാനുള്ള കാത്തിരിപ്പിലാണ്, പ്രശ്നങ്ങൾ ഗ്രൂപ്പിന്‍റെ വാലിൽ കെട്ടാൻ നോക്കണ്ട; അലോഷ്യസ് സേവ്യർ

"സ്വതന്ത്രമായി അഭിപ്രായം പറയാൻ അവകാശമുള്ള പ്രസ്ഥാനമാണ് കെഎസ്‌യു, അതാണ് ഞങ്ങളുടെ പ്രവർത്തന ശൈലി"
aloysius xavier reacted vd satheesan congress party

അലോഷ്യസ് സേവ്യർ

Updated on

തിരുവനന്തപുരം: കെഎസ്‌യുവിന് സർക്കാരുമായി പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെഎസ്‌യുവിന്‍റെ പ്രശ്നങ്ങളിൽ പാർട്ടി ഇടപെടുന്നുണ്ട്. തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ അതേപടി നിലനിൽക്കുന്നുണ്ട്, മുഖ്യമന്ത്രിയെ കണ്ട് അത് ധരിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കെഎസ്‌യുവിന്‍റെ പ്രയാസം പാർട്ടി കേൾക്കണം. മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹം ഞങ്ങളുടെ മാത്രം മുഖ്യമന്ത്രിയല്ലല്ലോ, കേരളത്തിന്‍റെ മുഴുവൻ മുഖ്യമന്ത്രിയല്ലേ. തിരക്കുകളുണ്ടാവും. ഞങ്ങളത് മാനിക്കുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം വിഷയത്തിൽ കൂടുതൽ സംസാരിക്കാമെന്നും അലോഷ്യസ് പറഞ്ഞു.

സ്വതന്ത്രമായി അഭിപ്രായം പറയാൻ അവകാശമുള്ള പ്രസ്ഥാനമാണ് കെഎസ്‌യു. 1957 മുതൽ ഇങ്ങോട്ട് അതാണ് ഞങ്ങളുടെ പ്രവർത്തന ശൈലി. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ അതിന് അവിടെ വ്യത്യാസമില്ല. അഭിപ്രായം പറയുന്ന കാര്യത്തിൽ ഗ്രൂപ്പിന്‍റെ വാലിൽ കൊണ്ടുവന്ന് കെട്ടുന്നത് ശരിയല്ല. ഇതിൽ യാതൊരു ഗ്രൂപ്പ് താത്പര്യവുമില്ല. ഇത് പൂർണമായും കെഎസ്‌യുക്കാരുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

logo
Metro Vaartha
www.metrovaartha.com