ആലുവയിൽ പണം തട്ടിയ സംഭവം; മഹിളാ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് പഞ്ചായത്ത് പ്രസിഡന്‍റിനും മറ്റ് ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു
saspention order by hasina muneer
saspention order by hasina muneer

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയുടെ കുടുംബത്തിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് ജില്ലാ സെക്രട്ടറിയായ ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഹസീന നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വില‍യിരുത്തിയായിരുന്നു ജില്ലാ കമ്മിറ്റിയുടെ നടപടി. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായധനത്തിൽ നിന്നും 1.20 ലക്ഷം രൂപ പലപ്പോഴായി ഹസീനയുടെ ഭർത്താവ് മുനീർ തട്ടിയെടുത്തതായാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് പഞ്ചായത്ത് പ്രസിഡന്‍റിനും മറ്റ് ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ 70,000 രൂപ ഇയാൾ തിരികെ നൽകിയിരുന്നു. വിവാദമായതോടെ ബാക്കി 50000 രൂപകൂടി മുനീർ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറി. പണം ലഭിച്ചതോടെ പരാതി നൽകാനില്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com