
കൊച്ചി: ആലുവയിൽ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതി അസ്ഫാക് ആലമാണെന്നു വ്യക്തമാക്കുന്ന പതിനാറ് സാഹചര്യത്തെളിവുകൾ നിരത്തിയ പ്രോസിക്യൂഷൻ വാദം മൂന്നു മണിക്കൂർ നീണ്ടു.
അതേസമയം കുറ്റം ചെയ്തത് പത്താൻ ഷേഖ് എന്നായാളാണെന്ന് പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി അസഫാക് ആലം തന്നെയാണെന്നും ഒറ്റക്കാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നും വ്യക്തമാക്കുന്ന സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പ്രതിയുടെ കുറ്റം എറണാകുളം പോക്സോ കോടതി മുമ്പാകെ സ്ഥാപിക്കാൻ ശ്രമിച്ചത്. ജഡ്ജി വാദം പറയാൻ അവസരം നൽകിയെങ്കിലും പ്രതിഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ തുടർവാദം 30 ലേക്ക് മാറ്റി.