ആലുവ പീഡന കേസ് പ്രതി അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍

''പെൺകുട്ടിയുടെ കുടുംബവും കോടതിയിലെത്തി ശിക്ഷയുടെ കാര്യത്തിൽ പറയാനുള്ളത് രേഖാമൂലം കോടതിയെ അറിയിച്ചു''
Asfak Alam
Asfak Alam
Updated on

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന്‍റെ മാനസിക നില പരിശോധനാ റിപ്പോർട്ട് കോടതിയിൽ. മുദ്രവെച്ച കവറിലാണ് അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഇതിനിടെ പെൺകുട്ടിയുടെ കുടുംബവും കോടതിയിലെത്തി. ശിക്ഷയുടെ കാര്യത്തിൽ കുടുംബത്തിന് പറയാനുള്ളത് രേഖാമൂലം കോടതിയെ അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായിട്ടാണ് ഇത് പരിഗണിക്കുന്നതെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ചയാണ് കോടതി വിധി പ്രസ്താവിക്കുക. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ പ്രതിയുടെ മാനസിക നിലകൂടി പരിശോധിച്ച ശേഷം വിധി പ്രസ്താവിക്കാനായി മാറ്റുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com