
കൊച്ചി: അസഫാക് ആലത്തിനു പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മാതാപിതാക്കൾ. പരമാവധി ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചതു പോലെ മറ്റൊരു കുഞ്ഞിനും സംഭവിക്കരുതെന്നും പറഞ്ഞ മാതാപിതാക്കൾ അവൻ മരിക്കുന്നതാണ് നല്ലതെന്നും പ്രതികരിച്ചു.
അവനെ വെറുതെ വിട്ടാൽ ഇനിയും അവൻ കുഞ്ഞുങ്ങളെ കൊല്ലുമെന്നും കേസന്വേഷണത്തിന്‍റെ തുടക്കം മുതൽ കേരള സർക്കാരും ഇവിടത്തെ ജനങ്ങളും ഒപ്പം നിന്നുവെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
അതേസമയം, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി, പ്രതിക്കതിരേ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. കേസിൽ ഈ മാസം 9 ന് വിധി പറയും.