ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

എറണാകുളം ജില്ലയിൽ വ്യാഴാഴ്ച യെലോ അലർട്ടാണ്
aluva shiva temple completely submerged in water

ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി

Updated on

ആലുവ: അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി. ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണയാണ് ക്ഷേത്രം മുങ്ങുന്നത്. ഇക്കഴിഞ്ഞ 16 നാണ് ഇതിനു മുൻപ് ക്ഷേത്രം വെള്ളത്തിനടിയിലായത്.

പെരിയാറിന്‍റെ കരയിലുള്ള വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ടുകൾ തുറന്നതിനൊപ്പം എറണാകുളം ജില്ലയിൽ പെയ്യുന്ന കനത്ത മഴ‍യും ജലനിരപ്പ് ഉയരാൻ കാരണമായി. എറണാകുളം ജില്ലയിൽ യെലോ അലർട്ടാണ്. മലയോര പ്രദേശങ്ങളിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com