പുൽപ്പള്ളിയിൽ വീണ്ടും കടുവ ആടിനെ കൊന്നു; ജാഗ്രതാ നിർദേശം, 4 സ്കൂളുകൾക്ക് അവധി

ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഞായറാഴ്ച വനം വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു
amarakunni tiger attack schools closed
പുൽപ്പള്ളിയിൽ വീണ്ടും കടുവ ആടിനെ കൊന്നു; ജാഗ്രതാ നിർദേശം, 4 സ്കൂളുകൾക്ക് അവധി
Updated on

പുൽപ്പള്ളി: അമരക്കുനിയിൽ വീണ്ടും കടുവ ഇറങ്ങി ആടിനെ കൊന്നു. കടുവയെ പിടികൂടാനുള്ള നീക്കം വനം വകുപ്പ് ശക്തമാക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കടുവ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി. അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിൽ വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഇത് കൂടാതെ കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎൽപി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എൽപി സ്‌കൂള്‍, സെന്‍റ് മേരീസ് ജംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലിന്ന് അവധി പ്രഖ്യാപിച്ചു.

ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഞായറാഴ്ച വനം വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് വീണ്ടും ആടിനെ കൊന്നത്. മുത്തങ്ങയില്‍നിന്ന് എത്തിച്ച കുങ്കി ആനകളുടെ സഹായത്തോടെയാണു തെരച്ചിൽ. സ്ഥലത്ത് 20 ക്യാമറകളും 3 കൂചുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡ്രോണുകളും പ്രവർത്തിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com