അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ്റെ തിരുവുത്സവത്തിന് കൊടികയറി

ശ്രീ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ്റെ തിരുവുത്സവത്തിന് കൊടികയറിയത്
അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ്റെ തിരുവുത്സവത്തിന് കൊടികയറി


അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ശ്രീ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ്റെ തിരുവുത്സവത്തിന് കൊടികയറിയത്. വ്യാഴാഴ്ച ഉച്ചക്ക് 12.15നും 12.45 നുമിടയിൽ താന്ത്രികാചാര്യ കുലപതി ബ്രഹ്മശ്രീ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ പുതുമന ദാമോദരൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റു കർമം നടന്നത്.

നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് ഭക്തരാണ് ഉണ്ണിക്കണ്ണൻ്റെ കൊടിയേറ്റു കർമത്തിന് സാക്ഷിയാകാനെത്തിയത്. തുടർന്ന് ചെമ്പകശേരി തച്ചൻ വെട്ടിയതിനകം കേശവൻ ആചാരി നാളികേരമുടച്ച് രാശി നോക്കി. ഉച്ചക്ക് 1 ന് കൊടിയേറ്റ് സദ്യയും നടന്നു. ഒമ്പതാം ഉത്സവ ദിനമായ 17 ന് ഉച്ചക്ക് 12ന് ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ നടക്കും.18 ന് രാവിലെ 8ന് ഗോപൂജയും 11.30 ന് ആനയൂട്ടും നടക്കും.വൈകിട്ട് 5ന് ആറാട്ട് പുറപ്പെടും. 5.30ന് നാദസ്വരക്കച്ചേരിയും നടക്കും.സംഗീത സദസ്, ബാലെ, ഓട്ടൻതുള്ളൽ, തിരുവാതിര, ഭരതനാട്യം, കുളത്തിൽ വേല, ഗണപതിക്കോലം എഴുന്നെള്ളിപ്പും പടയണിയും, കഥകളി തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com