
ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിൽ നിന്ന് ബി.ആർ. അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നാണ് ആരോപണം.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അതിഷി രേഖ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അതിഷി ആരോപണവുമായി രംഗത്തെത്തിയത്. കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ 2 ചിത്രങ്ങളും അവിടെ സ്ഥാപിച്ചിരുന്നത്.
നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തി. അംബേദ്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കി പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര എന്നിവരുടെ ചിത്രങ്ങളാണ് ഓഫിസിൽ സ്ഥാപിച്ചിട്ടുള്ളത്.