കണ്ണൂര്‍: കണ്ണൂര്‍ തലശേരിയിൽ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്. തലശേരി മൊയ്തുപാലത്തിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശേരി കുളം ബസാറിലേക്ക് തീയണക്കാൻ പോയ ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ഗുരുതര പരുക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.