ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്

ആംബുലൻസിലുണ്ടായിരുന്ന 3 പേർക്കും ബസിലുണ്ടായിരുന്ന 2 പേർക്കുമാണ് പരുക്കേറ്റത്
ambulance and ksrtc bus collapsed 5 injured in alappuzha
ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം

ആലപ്പുഴ: കരുവാറ്റയിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്. ദേശീയ പാതിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. എറണാകുളത്തു നിന്നും കായംകുളത്തേക്കു വന്ന സൂപ്പർഫാസ്റ്റ് ബസും കൊല്ലത്തു നിന്നും ആലപ്പുഴ മെഡിക്കൽ കോളെജിലേക്ക് രോഗിയുമായി പോയ ആംബുലൻസുമാണ് അപകടത്തിൽപെട്ടത്.

ആംബുലൻസിലുണ്ടായിരുന്ന 3 പേർക്കും ബസിലുണ്ടായിരുന്ന 2 പേർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.