തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

കടയ്ക്കാവൂരിൽ നിന്നും എസ്എടി ആശുപത്രിയിലേക്ക് പോയപ്പോഴാണ് ആംബുലൻസ് 2 വാഹനങ്ങളിൽ ഇടിച്ചത്
ambulance with pregnant women accident in tvm

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടു. കാര്യവട്ടം അമ്പലത്തിങ്കരയിലാണ് സംഭവം.

കടയ്ക്കാവൂരിൽ നിന്നും എസ്എടി ആശുപത്രിയിലേക്ക് പോയപ്പോഴാണ് ആംബുലൻസ് 2 വാഹനങ്ങളിൽ ഇടിച്ചത്. ആംബുലന്ഡസിന്‍റെ മുന്നിൽ പോയ കാർ പെട്ടെന്ന് വലത്തോട് തിരിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് വീടിന്‍റെ മുറ്റത്ത് പാർക്കി ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ മറ്റൊരു ആംബുലൻസിൽ കയറ്റി വിട്ടു. ആംബുലൻസിലുള്ളവർക്ക് ചെറിയ പരുക്കാണ് ഉള്ളതെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com