
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന 2 പേരുടെ ആരോഗ‍്യ നില ഗുരുതരം
file
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ ആരോഗ‍്യസ്ഥിതി ഗുരുതരമെന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. സജിത്ത്.
നിലവിൽ 10 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും മികച്ച ചികിത്സയാണ് രോഗികൾക്ക് നൽകി വരുന്നതെന്നും വിദഗ്ധ സംഘം അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ 2 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.