
അമിത് ഷാ
file image
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനായി കേന്ദ്ര അഭ്യന്തരവകപ്പു മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാത്രി കൊച്ചിയിലെത്തും. വെള്ളിയാഴ്ച രാവിലെ 10 ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ സഹപ്രഭാരി അപരാജിത സാരംഗി, സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന വക്താക്കൾ എൻഡിഎ സംസ്ഥാന കോ- ചെയർമാൻ മോർച്ച സംസ്ഥാന പ്രസിഡന്‍റുമാർ, മേഖല പ്രസിഡണ്ടുമാർ മേഖലാ സംഘടന സെക്രട്ടറിമാർ, മേഖല - ജില്ലാ പ്രഭാരമാർ ജില്ലാ പ്രസിഡന്‍റുമാർ അടക്കമുള്ള മുതിർന്ന കാര്യകർത്താക്കളാണ് സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്നത്.