അമിത് ഷാ ഇന്ന് തൃശൂരിൽ; ഏറെ പേരെ മറികടന്ന് സുരേഷ് ഗോപിയും വേദിയിൽ

പാർട്ടി പദവി അനുസരിച്ച് ഏറെപ്പേരെ മറികടന്നാണ് സുരേഷ് ഗോപി വേദിയിലെത്തുന്നത്
അമിത് ഷാ ഇന്ന് തൃശൂരിൽ; ഏറെ പേരെ മറികടന്ന് സുരേഷ് ഗോപിയും വേദിയിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അതിത് ഷാ അന്ന് തൃശൂരിലെത്തും. . 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് അമിത് ഷായുടെ സന്ദർശനം. ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30 ഓടെ ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തും. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സാമാധി സ്ഥലത്ത് പുഷ്‌പാർച്ചന നടത്തും.

മൂന്നുമണിക്ക് ജോയ്സ് പാലസ് ഹോട്ടലിൽ പർലമെന്‍റ് മണ്ഡലം യോ​ഗത്തിൽ അദ്ദേഹം പങ്കെടുക്കും. അടുത്ത ഒരു വർഷത്തെ മാർഗരേഖ നേതാക്കൾ വേദിിയൽ അവതരിപ്പിക്കും. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 4.30ന് നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും.

ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. പാർട്ടി പദവി അനുസരിച്ച് ഏറെപ്പേരെ മറികടന്നാണ് സുരേഷ് ഗോപി വേദിയിലെത്തുന്നത്. സുരേഷ് ഗോപിയുടെ സാന്നിധ്യം അടുത്ത തെരഞ്ഞെ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാകുമിതെന്നാണ് സൂചന.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com