'അമ്മ' തെരഞ്ഞെടുപ്പ് ആരംഭിച്ചു; ദേവനും ശ്വേതയും നേർക്കുനേർ

രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ആരംഭിച്ചു. വെളളിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. വൈകിട്ട് നാല് മണിയോടെ ഫലപ്രഖ്യാപനം. ദേവനും ശ്വേത മേനോനുമാണ് സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റ് പ്രധാന സ്ഥാനങ്ങളിലേക്കും വെളളിയാഴ്ച അംഗങ്ങളെ തെരഞ്ഞെടുക്കും

അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരുമെന്ന് വോട്ട് ചെയ്ത ശേഷം മോഹൻലാൽ പ്രതീക്ഷ പ്രകടിപ്പിച്ചു. അവർ നല്ല രീതിയിൽ 'അമ്മ' എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതില്‍നിന്ന് വിട്ടൊന്നും പോയിട്ടില്ലെന്നും, എല്ലാവരും കൂടെ ചേർന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് വിശ്വാസമെന്നും മോഹൻലാൽ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com