കൊച്ചി: അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടിവിൽ നിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി.
ഭരണ സമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്‍റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുൻ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണ സമിതി പ്രസിഡന്‍റ് മോഹൻലാൽ പിരിച്ചു വിട്ടത്.