മിൽമ പ്ലാന്‍റിൽ അമോണിയം വാതക ചോർച്ച; കുട്ടികൾക്കടക്കം ദേഹാസ്വാസ്ഥ്യം

അമ്പലക്കാട് കോളനിയിലെ ആളുകൾക്കാണ് ചോർച്ചമൂലം സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്
മിൽമ പ്ലാന്‍റിൽ അമോണിയം വാതക ചോർച്ച; കുട്ടികൾക്കടക്കം ദേഹാസ്വാസ്ഥ്യം

പാലക്കാട്: പാലക്കാട് കല്ലേപ്പുള്ളി മിൽമ പ്ലാന്‍റിൽ അമോണിയം വാതക ചോർച്ച. വാതകം ശ്വസിച്ചത് മൂലമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം നേരിയ തോതിൽ വാതകചോർച്ച ഉണ്ടായെന്നും, അത് പരിഹച്ചതായും മിൽമ പ്രതികരിച്ചു.

അമ്പലക്കാട് കോളനിയിലെ ആളുകൾക്കാണ് ഇതുമൂലം സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ചുമ, ഛർദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയിൽ പോയെന്നും നാട്ടുകാർ പറയുന്നു. മൂന്ന് മാസം ആറ് മാസം കൂടുമ്പോളും പരിശോധിച്ച് അവോണിയം ലൈനുകൾ മാറ്റണം. മാറ്റുന്ന സമയത്ത് ചെറിയ തോതിൽ ഗന്ധം ഉണ്ടാകാറുണ്ട്. അമോണിയെ പ്ലാന്‍റിൽ നിന്നുള്ള ചോർച്ച നാട്ടുകാരെ ബാധിക്കാതിരിക്കാൻ വീടുകളുടെ നേരെയുള്ള ഭാഗം കവർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com