അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

11 പേരുടെയും ആരോഗ‍്യസ്ഥിതി ഗുരുതരമല്ല
Amoebic encephalitis; 11 people in treatment at kozhikode medical college

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

file

Updated on

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലു കുട്ടികൾ അടക്കം 11 പേർ ചികിത്സയിൽ. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. 11 പേരുടെയും ആരോഗ‍്യസ്ഥിതി ഗുരുതരമല്ല.

കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയിൽ യുവാവിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. സംസ്ഥാനത്ത് നിരവധി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര‍്യമില്ലെന്നാണ് ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജ് പറയുന്നത്. മാർഗനിർദേശങ്ങൾ കൃത‍്യമായി പാലിക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com