
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്
file
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29 വയസുകാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 66 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്‍റെ സ്ഥിരീകരണം.
ചൊവ്വാഴ്ച അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഈ രോഗം കാരണം മരണപ്പെട്ടവരുടെ എണ്ണം 19 ആയി. സെപ്റ്റംബർ 11നുണ്ടായ മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് ചൊവ്വാഴ്ച വ്യക്തമായത്.
തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 വയസുകാരിയാണ് രോഗബാധയേറ്റ് മരിച്ചത്. കൊല്ലത്ത് 91 വയസുകാരനും മരിച്ചു.