കോഴിക്കോട്ടെ 13 കാരിയുടെ മരണം അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും പെട്ടെന്നു തന്നെ ആരോഗ്യ സ്ഥിരി മോശമാവുകയും ചെയ്യും
amoebic encephalitis kannur native dakshina dies
ദക്ഷിണ
Updated on

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിയായ പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരണം. ജൂണ്‍ 12നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റേയും ധന്യയുടെയും മകള്‍ ദക്ഷിണ (13) മരിച്ചത്. പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

തലവേദനയും ഛർദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നാട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയപ്പോൾ കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് നിഗമനം.

അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും പെട്ടെന്നു തന്നെ ആരോഗ്യ സ്ഥിരി മോശമാവുകയും ചെയ്യും. ദക്ഷിണയ്ക്കു പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണു ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മെയ് 8 നാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com