
തിരുവനന്തപുരത്ത് 13 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
symbolic image
തിരുവനന്തപുരം: തിരുവനന്തപുരത്ത് 13 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. എന്നാൽ കുട്ടിയുടെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം.