

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
symbolic image
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 85കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ 85 കാരിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.