അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്
Amoebic encephalitis; wayanad native who is undergoing treatment died

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

symbolic image

Updated on

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയനാട് സ്വദേശി മരിച്ചു. ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്.

നിലവിൽ 11 പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ‍്യനില ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, വ‍്യാഴാഴ്ച മലപ്പുറം സ്വദേശിയായ പത്തു വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com