ഒരാൾക്ക് കൂടി അമീബിക് മ‌സ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; അസുഖ ബാധിതരുടെ എണ്ണം അഞ്ചായി

അസുഖം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
amoebic meningoencephalitis confirmed another one in kozhikode

ഒരാൾക്ക് കൂടി അമീബിക് മ‌സ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; അസുഖ ബാധിതരുടെ എണ്ണം അഞ്ചായി

Updated on

കോഴിക്കോട്: കോഴിക്കോട് സ്വദേശിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 20 ദിവസമായി ഇയാൾ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായവരുടെ എണ്ണം അഞ്ചായി. മലപ്പുറം സ്വദേശിയായ 49കാരൻ, ചേളാരി സ്വദേശിയായ 11 കാരി, ഓമശേരിയിലെ 3 മാസം പ്രായമുള്ള കുഞ്ഞ്, അന്നശേരി സ്വദേശി എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ളത്. താമരശേരി ആനപ്പാറപ്പൊയിൽ സനൂപിനെ മകൾ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വ്യാഴാഴ്ച മരിച്ചിരുന്നു. കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വീടിനു സമീപത്തുള്ള കുളത്തിൽ കുളിച്ചതാണ് അസുഖത്തിന് ഇടയാക്കിയത്.

അസുഖം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ മലിന ജലത്തിൽ നിന്ന് മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കും. രോഗ ബാധ ഉണ്ടായി 9 ദിവസങ്ങൾക്കു ശേഷണായിരിക്കും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുക.

കടുത്ത തലവേദന, പനി, ഓക്കാനം. കഴുത്ത് വേദന, ഭക്ഷണം കഴിക്കാനുള്ള താത്പര്യക്കുറവ്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com