അഭിമാന മുഹൂർത്തം; അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

അമൃത് ഭാരത് ട്രെയിനുകളിലെ മൂന്നു സർവീസുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക
amrit bharath train ingauration

ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

Updated on

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്നു സർവീസുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ആറ് പുതിയ ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്യും.

കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്നാടിന് അനുവദിച്ച 2 ട്രെയിനുകളുമാണ് മോദി ഫ്ളാഗ് ഓഫ് ചെയ്യുക.

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗലുരൂ എന്നി അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂർ-തൃശൂർല പാസഞ്ചറുമുണ്ട്. നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്നാടിന് ലഭിക്കുക. ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണവും റെയിൽവേ പാസാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com